ആര്‍.എസ്.എസ് കൊലക്കത്തിയുമേന്തി താണ്ഡവമാടുന്നു: തോമസ് ഐസക്

thomas issac

കണ്ണൂര്‍: മാഹിയില്‍ സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ പ്രതികരണമറിയിച്ച് ധനമന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകരരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ ബാബുവിന്റെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് പ്രതികരണമറിയിച്ചത്.

സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളില്‍ ചോരയില്‍ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഎം പ്രവര്‍ത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തു വില കൊടുത്തും ചെറുത്തു നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.

Top