കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമെന്ന് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: കാര്‍ഷിക നിയമം സംബന്ധിച്ച് ഒ രാജഗോപാല്‍ എംഎല്‍എ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി ലോട്ടറി മാഫിയയുടെ വെല്ലുവിളിക്ക് സഹായകമാണെന്ന് മന്ത്രി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിന് നാലാം തീയതി അപ്പീല്‍ നല്‍കും. അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ട്. കേസ് നടത്താന്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും. കേരളത്തില്‍ കയറി ലോട്ടറി കച്ചവടം നടത്താമെന്ന് സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും കരുതേണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ബിജെപി സഹായത്തോടെ ലോട്ടറി മാഫിയ രാജ്യത്ത് പിടിമുറുക്കാന്‍ നീക്കം നടത്തുകയാണ്. ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും യോഗം ഇന്നു വിളിച്ചു. അവരെയും അണിനിരത്തി ലോട്ടറി മാഫിയയെ ചെറുക്കും. നികുതി വെട്ടിച്ച് കച്ചവടം നടത്താതിരിക്കാന്‍ സംസ്ഥാന ജി എസ് ടി വകുപ്പ് ശക്തമായ പരിശോധന നടത്തും. ഇതര സംസ്ഥാന ലോട്ടറിക്ക് റജിസ്‌ട്രേഷന്‍ കിട്ടിയാലും നികുതി വെട്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കേരള സംസ്ഥാന ലോട്ടറിയുടെ വില കുറച്ചായാലും ഇതര സംസ്ഥാന ലോട്ടറിയോട് മത്സരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Top