കിഫ്ബിയിലെ ഐടി റെയ്ഡ് ഊളത്തരമെന്ന് തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: കിഫ്ബിയിലെ ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. മാധ്യമങ്ങളെ അറിയിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വന്നത്. പാസ്‌വേര്‍ഡ് തരാമെന്ന് പറഞ്ഞു, സമയമെടുത്തും രേഖകളും കണക്കും പരിശോധിക്കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പോര ആളെ കൂട്ടി വരാനാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രമച്ചതെന്ന് ഐസക്ക് ആരോപിച്ചു. ഭീഷണിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ശ്രമമെന്നും റെയ്ഡ് ഊളത്തരമാണെന്നും ഐസക് പറഞ്ഞു.

നികുതി അടയ്‌ക്കേണ്ട ഉത്തരവാദിത്വം സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനാണ്. കരാറുകാരുമായി കിഫ്ബിക്ക് ബന്ധമില്ലെന്ന് ഐസക്ക് ആവര്‍ത്തിക്കുന്നു. 73 കോടി രൂപ ടിഡിഎസ് മാത്രമായി വിവിധ വകുപ്പുകള്‍ക്ക് കിഫ്ബി നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ മേക്കിട്ട് കയറാന്‍ വരേണ്ടെന്നും ഇപ്പോള്‍ ചെയ്യുന്നതെല്ലാം ദില്ലിയിലെ യജമാനന് വേണ്ടിയാണെന്നും പറഞ്ഞ ഐസക്ക് മഞ്ചീത്ത് സിംഗിന് വിവരമില്ലെങ്കല്‍ സഹാറ കേസ് എടുത്ത് പഠിക്കട്ടേയെന്നും അപ്പോള്‍ അറിയാം കെ എം എബ്രഹാമാരാണെന്നും വെല്ലുവിളിച്ചു. പ്രണബ് കുമാര്‍ മുഖര്‍ജി തലങ്ങും വിലങ്ങും നോക്കിയിട്ട് എബ്രഹമിനെ ഒന്നും ചെയ്യാനായിട്ടില്ല, പിന്നെയാണ് ഈ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ എന്നാണ് ഐസക്കിന്റെ വെല്ലുവിളി.

 

Top