കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്

thomas-issac

തിരുവനന്തപുരം : കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോർട്ട് പരാമർശം അട്ടിമറിയാണെന്നും, കിഫ്ബിയെ തകർക്കാൻ ബിജെപിയും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് പറഞ്ഞു. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു.

 

ബിജെപിക്കാരൻ നൽകിയ കേസിന്റെ വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴൽ നാടനാണെന്നും തോമസ് ഐസക്ക് പറഞ്ഞു. വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നതിന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു. വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നു എന്നും തോമസ് ഐസക് പറഞ്ഞു. ഇ.ഡിയും നിർമ്മാണ പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ടെന്നും തുറന്നടിച്ച ധനമന്ത്രി സിആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. സി ആന്റ് എജിക്ക് അയക്കുന്ന കത്തുകൾ ചോരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top