മറവി രോഗം പ്രതിപക്ഷ നേതാവിനെന്ന് തോമസ് ഐസക്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ക്യാഷ് ബാലന്‍സ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീര്‍ഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യുഡിഎഫ് കാലത്തെ പോലെ പെന്‍ഷന്‍ കുടിശ്ശിക ഇല്ലെന്നും എല്ലാം നല്‍കിയ ശേഷവും നീക്കിയിരുപ്പ് ഉണ്ടെന്നും ധനമന്ത്രി പറയുന്നു.

മറവി രോഗം പ്രതിപക്ഷ നേതാവിന് ആണ്, അവര്‍ ഭരിച്ച കാലം മറന്നു, നിലവിലെ ആരോപണം ബാലിശമാണ്. ഐസക്ക് പറയുന്നു. പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ സര്‍ക്കാരിനെക്കാള്‍ കൂടിയെന്നും സാമ്പത്തിക വളര്‍ച്ച കൂടിയെന്നും ഐസക്ക് അവകാശപ്പെട്ടു. പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പറഞ്ഞതെല്ലാം വര്‍ഗീയതയാണെന്നും അത് ഇവിടെ വിലപ്പപോകില്ലെന്നും പറഞ്ഞ ഐസക്ക് ശരണം വിളി വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ ചോദ്യം ചെയ്യാനില്ലെന്നും നിലപാടെടുത്തു.

 

 

Top