കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട്; സിഎജിക്കെതിരായ നീക്കത്തിന് പാര്‍ട്ടി അനുമതി

തിരുവനന്തപുരം: കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിരത്തി ചീഫ് സെക്രട്ടറി കത്തു നല്‍കും. പാര്‍ട്ടിയുടെ അനുമതി തേടിയ ശേഷമാണ് സിഎജിക്കെതിരായ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയത്.

കിഫ്ബിയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തോമസ് ഐസക് പാര്‍ട്ടിയെ അറിയിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ നിയമോപദേശം കൂടി തേടിയ ശേഷമാണ് തോമസ് ഐസക് സിഎജിക്കെതിരെ ആഞ്ഞടിച്ചത്. ഉടന്‍ തന്നെ വിയോജിപ്പ് വ്യക്തമാക്കി ചീഫ് സെക്രട്ടറി സിഎജിക്ക് കത്തു നല്‍കുകയും ചെയ്യും. ധനവകുപ്പ് ഇതിനുവേണ്ട കുറിപ്പ് തയാറാക്കി തുടങ്ങി. സര്‍ക്കാര്‍ വായ്പയെ സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ല എന്നതാകും കത്തിലെ പ്രധാന വാദം.

Top