thomas isac statement about note issue

തിരുവനന്തപുരം : 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ട്രഷറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ബാങ്കില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തിക്കില്ല . കേരള സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് രണ്ടുദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. കെഎസ്എഫ്ഇ ശാഖകള്‍ തുറന്നാലും പണം വാങ്ങില്ല.

ചിട്ടികളുടെ ലേലം മാറ്റിവച്ചു. സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. എന്തുചെയ്യണമെന്ന് സംസ്ഥാനങ്ങളെ കൃത്യമായി അറിയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തോമസ് ഐസക്പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ച നടപടി സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് നേരത്തെ അദ്ദേഹം പ്രതികരിച്ചിരുന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ കള്ളപ്പണം ഇതുകൊണ്ടു തടയാനാവില്ല. കള്ളപ്പണക്കാരൊന്നും നോട്ട് കെട്ടി വയ്ക്കില്ലല്ലോ. കറന്‍സിയുടെ ചുമതല കേന്ദ്രസര്‍ക്കാരിനായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ തല്‍ക്കാലം ഒന്നും ചെയ്യാനില്ല.

എല്ലാ സാമ്പത്തിക ഇടപാടുകളും സ്തംഭിക്കും. താന്‍ ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ധരൊക്കെ വിസ്മയിച്ചിരിക്കുകയാണ് തോമസ് ഐസക് പറഞ്ഞു.

Top