Thomas Isaac’s statement

തിരുവനന്തപുരം: നികുതി പിരിച്ച് ആ തുക കൊണ്ട് ജനോപകാര പ്രദമായ നടപടി കൈക്കൊള്ളമെന്നാണ് തന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ നികുതി നിരക്ക് 22 ശതമാനമെങ്കിലും ഉണ്ടെങ്കിലെ കേരളത്തെപ്പോലുള്ള ഉപഭോഗ സംസ്ഥാനത്തിന് പിടിച്ചു നില്‍ക്കാനാകൂ എന്നും ധനമന്ത്രി വ്യക്തമാക്കി

ജി.എസ്. ടി 18 ശതമാനത്തിലും കുറയ്ക്കണം എന്ന പാര്‍ട്ടി കേന്ദ്ര നിലപാടിനെക്കുറിച്ച് പരാമര്‍ശിക്കവെ നികുതി തന്നെ വേണ്ട എന്നു വരെ ആര്‍ക്കും അഭിപ്രായം പറയാമല്ലോ എന്നായിരുന്നു ഐസക്കിന്റെ മറുപടി.

ഓണത്തിന് സംസ്ഥാന സര്‍ക്കാരിന് 8000 കോടി രൂപയെങ്കിലും വേണ്ടി വരും. 2300 കോടി രൂപ വരെ മാത്രമെ സെപ്തംബര്‍ വരെ കടമെടുക്കാന്‍ കഴിയൂ.

നികുതി ഇനത്തില്‍ 3000 കോടി രൂപയോളം ലഭിക്കും. ബാക്കി വരുന്ന തുക ക്ഷേമ നിധികളില്‍ നിന്ന് വായ്പ എടുക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Top