കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന പരിഗണനപോലും കേന്ദ്രം പ്രവാസികള്‍ക്ക് നല്‍കുന്നില്ലെന്ന് ധനമന്ത്രി

ദുബൈ : ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്ന് ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. മടങ്ങി വരുന്ന പ്രവാസികള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന പരിഗണ പോലും പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം കൈക്കൊള്ളുന്നില്ലെന്നും ധനമന്ത്രി കൂറ്റപ്പെടുത്തി.

ആഗോള മാന്ദ്യത്തെ തുടര്‍ന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുണയാകാന്‍ നിലവിലെ പദ്ധതികള്‍ പുനരവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്.

Top