സി.എ.ജി റിപ്പോർട്ട്‌ വിവാദത്തിൽ തോമസ് ഐസക് ഇന്ന് സ്പീക്കർക്ക് മറുപടി നൽക്കും

തിരുവനന്തപുരം ; സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് സ്പീക്കർക്ക് മറുപടി നൽകും. സർക്കാരിനോട് വിശദീകരണം തേടാതെ സി.എ.ജി തയ്യാറാക്കിയ റിപ്പോർട്ട് ചട്ടവിരുദ്ധമാണെന്ന മറുപടിയാണ് ധനമന്ത്രി നൽകാനാണ് സാധ്യത. ഐസക് നേരത്തെ പറഞ്ഞത് പോലെ തന്നെ കരട് റിപ്പോർട്ട് എന്ന ഉത്തമ ബോധ്യത്തിലാണ് താൻ വിവരങ്ങൾ പുറത്തുവിട്ടതെന്ന നിലപാട്‌ സ്പീക്കർക്കുള്ള മറുപടിയിലും ആവർത്തിക്കാനാണ് സാധ്യത.

സിഎജി രാഷട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ റിപ്പോർട്ടിന് പവിത്രതയൊന്നും നൽകാനാവില്ല എന്നും തോമസ് ഐസക് നേരത്തെ തന്നെ പരസ്യമായി പറഞ്ഞിരുന്നു. സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് അതിലെ പരാമർശങ്ങൾ ധനമന്ത്രി വാർത്താ സമ്മേളനം നടത്തി പുറത്തുവിട്ടത് സഭയുടെ അവകാശത്തിൻ്റെ ലംഘനവും അവഹേളനവുമാണെന്നാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം ഉന്നയിച്ച് എം.എൽ.എ വി.ഡി സതീശൻ നൽകിയ നോട്ടീസിൻ മേലാണ് സ്പീക്കർ ധനമന്ത്രിയോട് വിശദീകരണം തേടിയത്.

Top