ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്. ഏപ്രില്‍ മുതല്‍ ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കുമെന്നും 2021-22ല്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

അഞ്ചു വര്‍ഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക് സര്‍ക്കാരിന്റെ ഓരോ നേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പില്‍ പുതുതായി 4000 തസ്തികകള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്ക് വിമര്‍ശിച്ചു. വിവിധ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണവില വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുണ്ട്.

Top