സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്‍ഷം 18000 കോടി പ്രത്യേക ഗ്രാന്‍ഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ ശ്രദ്ധിക്കണം. അടുത്ത വര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാം. സാമ്പത്തിക അച്ചടക്കം പ്രധാനമാണെന്നും വരുമാനത്തെക്കുറിച്ച് ധാരണ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടില്‍ നിന്നും പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു

 

Top