പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനം ആണ്. അത് സമയബന്ധിതമായി നടപ്പാക്കും.

അതേസമയം പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അതേ പടി അംഗീകരിക്കാനാകില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും തോമസ് ഐസക് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് ഇത് വരെ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും.

 

Top