കേന്ദ്രത്തെ അനുസരിക്കാതെ കേരളം ; ഇന്ധനനികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

thomas-isaac

തിരുവനന്തപുരം: ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.

വര്‍ദ്ധിപ്പിച്ച നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ നികുതി കുറയ്ക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നയപരമായ തീരുമാനം കേന്ദ്രം ആദ്യമെടുക്കട്ടെയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

വിമാനത്തിന്റെ ഇന്ധന നികുതി കുറച്ചിട്ടും യാത്രാനിരക്ക് കുറച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ നികുതി എടുത്തുമാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top