ഇഡിക്ക് മുന്നിൽ ഹാജരാകാൻ നേരമില്ലെ: തോമസ് ഐസക്ക്

തിരുവനന്തപുരം: എൻഫോഴ്സ്മെൻറിന് മുന്നിൽ ഹാജരാകാൻ നേരമില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഉച്ചയ്ക്ക് ശേഷം ഇ മെയിൽ വഴിയാണ് ഇഡി നോട്ടീസ് ലഭിച്ചത്. ഇഡി എന്ത് അന്വേഷിക്കാനാണ്, എന്താണ് കണ്ടെത്തിയത് എന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി ആയുധമാക്കുകയാണ്. ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് ഐസക്കിനുള്ള ഇഡി നിർദ്ദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Top