ലോട്ടറി വില വര്‍ദ്ധന; തീരുമാനം ഈ ആഴ്ചയെന്ന് മന്ത്രി തോമസ് ഐസക്

ന്യൂഡല്‍ഹി: ലോട്ടറി വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഈയാഴ്ച തീരുമാനമാകുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. മന്ത്രിതല സമിതി യോഗത്തിന് ന്യൂഡല്‍ഹിയില്‍ എത്തിയതായിരുന്നു തോമസ് ഐസക്.

സംസ്ഥാനത്ത് നികുതി കുടിശിക പിരിവ് ഊര്‍ജ്ജിതമാക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുള്ള 47000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഈ പണം ഉടന്‍ തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് എത്തിക്കുന്ന സ്വര്‍ണ്ണത്തില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. 650 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിന് 150 കോടി മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ സ്വര്‍ണ്ണത്തിന് ഇ-വേ ബില്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും,’- ഐസക് പറഞ്ഞു.

Top