ഇ.ഡിയുടെ നോട്ടിസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്

ആലപ്പുഴ: കിഫ്ബി ഇടപാടില്‍ തനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് അയച്ചു എന്ന് പറയുന്ന നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് ഡോ ടി എം തോമസ് ഐസക്. ഇനി നോട്ടിസ് കിട്ടിയാലും ചൊവ്വാഴ്ച താന്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് ലഭിക്കാതെ എങ്ങനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകുകയന്നും അദ്ദേഹം ചോദിച്ചു.

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലാണ് തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി.ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്

വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിലെ നിയമലംഘനവുമായി സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. ധനകാര്യമന്ത്രിയായിരുന്ന സമയത്ത് കിഫ്ബി വൈസ് ചെയര്‍മാൻ കൂടി ആയിരുന്നു തോമസ് ഐസക്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.

Top