Thomas Isaac ‘s statement about The freight service tax

Thomas-Issac

തിരുവനന്തപുരം: ചരക്കു സേവന നികുതി (ജി.എസ്.ടി.) കേരളത്തിന് ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇതിലൂടെ സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിക്കും. ജി.എസ്.ടിയിലൂടെ ഇപ്പോള്‍ നഷ്ടമാകുന്ന നികുതിയും ഖജനാവിലേക്ക് വരും. ഭേദഗതി ബില്ലിലെ ചില നിര്‍ദേശങ്ങളോട് വിയോജിപ്പുണ്ടെന്നും ഐസക് പറഞ്ഞു.

ചരക്ക് സേവന നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഗുണകരമാണ്.

ഉല്‍പ്പാദന കേന്ദ്രത്തിന് പകരം ഉപഭോഗ കേന്ദ്രത്തില്‍ ഈടാക്കാനുളള ജി.എസ്.ടിയിലെ വ്യവസ്ഥ കേരളത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കും.

എന്നാല്‍ അന്തര്‍ സംസ്ഥാന വ്യാപാരങ്ങളുടെ നികുതി സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഐസക്ക് അഭിപ്രായപ്പെട്ടു

ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളും പാസാക്കണം.

നികുതി ചുമത്താനുള്ള ചട്ടങ്ങളും മറ്റുമടങ്ങുന്ന ചരക്കു സേവന നികുതി ബില്‍ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന.

തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ. ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബില്ലിന് അനുകൂലമാണ്.

Top