കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമെന്ന് ധനമന്ത്രി; സർക്കാർ നീക്കം അഴിമതി മറയ്ക്കാനെന്ന്…

തിരുവനന്തപുരം: കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. സെക്ഷന്‍ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ല. കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജായ കിഫ്ബിയ്‌ക്കെതിരെ ആവര്‍ത്തിച്ച് ആക്ഷേപമുന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഡികളായത് കൊണ്ടാണോ സിഎജി മൂന്ന് തവണ കത്തയച്ചതെന്ന ചെന്നിത്തലയുടെ ചോദ്യത്തിന് സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

Top