കോവിഡ് കാലത്ത് ജനങ്ങളെ കേന്ദ്രം പിഴിയുകയാണ്: ഇന്ധനവില വര്‍ധനവില്‍ ധനമന്ത്രി

തിരുവനന്തപുരം: കോവിഡിനിടെ ഏര്‍പ്പെടുത്തിയ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്.

കോവിഡ് കാലത്ത് ജനങ്ങളെ കേന്ദ്രസസര്‍ക്കാര്‍ പിഴിയുകയാണ്. ക്രൂഡ്ഓയില്‍ വില കുറയുമ്പോഴാക്കെ നികുതി കൂട്ടുന്നു. ജനവിരുദ്ധമായ നയം വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് ഈ ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടിയത്. ഇന്നുമാത്രം പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ 59 പൈസയും ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന അടിക്കടിയുണ്ടാകുന്ന ഇന്ധവില വര്‍ധന ഓട്ടോ ടാക്‌സി തൊഴിലാളികളുടെ ജീവിതമടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ലോക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ വളരെ തുച്ഛമായ പണമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നുള്ളുവെന്നും അതിനിടയിലെ പൊള്ളുന്ന ഇന്ധന വില വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Top