മോദിയുടെ വാഗ്ദാനം പോലെ ഉഡായിപ്പാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്

thomas-issac

കൊല്ലം: അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്ന മോദിയുടെ വാഗ്ദാനം പോലെ ഉഡായിപ്പാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. അപ്രായോഗിക വാഗ്ദനങ്ങള്‍ നല്‍കി പാവങ്ങളെ വഞ്ചിക്കരുത്. കൃഷിക്കാര്‍ക്കായി പ്രഖ്യാപിച്ച 6000 രൂപയുടെ സാമ്പത്തിക സഹായം പോലും നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല കേന്ദ്ര സര്‍ക്കാര്‍. ഇതുപോലെ ഒന്നല്ല കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന പദ്ധതിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലവിലുള്ള പദ്ധതികള്‍ റദ്ദാക്കാതെ ഇതു നടപ്പാക്കണമെങ്കില്‍ 5.3 ലക്ഷം കോടി രൂപ പ്രത്യേകമായി കണ്ടെത്തേണ്ടി വരും. വാഗ്ദാനം ചെയ്തിരിക്കുന്ന 72000 രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം. പദ്ധതിയെക്കുറിച്ച് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയ ഫ്രാന്‍സിലെ തോമസ് പിക്കറ്റിയെ പോലെയുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ സമ്പരില്‍ നിന്ന് വലിയ നികുതി ഈടാക്കി ദരിദ്രര്‍ക്ക് കൈമാറണമെന്ന് വാദിക്കുന്നവരാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ കേരളം തിരഞ്ഞെടുത്ത പദ്ധതിയാണ് അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കി.

Top