thomas isaac-ksrtc issue

ന്യൂഡല്‍ഹി: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.

ലാഭവും നഷ്ടവും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി കര്‍മപദ്ധതി തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ പരാമവധി സഹായം നല്‍കിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ തുക നല്‍കുന്നത് പ്രായോഗികമല്ല. വരുമാന നഷ്ടം ഇല്ലാതെ മുന്നോട്ട് പോവാന്‍ കെ.എസ്.ആര്‍.ടി.സി നടപടികള്‍ സ്വീകരിച്ചേ മതിയാവൂ.

സി.എന്‍.ജി ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഡിസംബര്‍ 22ന് എ.ഐ.ടി.യു.സിയും, 23 ന് കോണ്‍ഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫും പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top