ജനങ്ങളെ പറ്റിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്; തുറന്നടിച്ച് രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ജനങ്ങളെ പറ്റിക്കുന്ന തരത്തിലുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യാഴാഴ്ച അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പഴയ ധനമന്ത്രിമാര്‍ അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി മാത്രമായിരുന്നു തോമസ് ഐസക് അവതരിപ്പിച്ചതെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമുള്ള യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എല്ലാം കിഫ്ബി വഴി നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നതെന്നും എന്നാല്‍, കിഫ്ബിക്ക് എവിടെ നിന്ന് ഫണ്ട് ലഭ്യമാകുമെന്ന് പറയുന്നില്ലെന്നും കോര്‍പറേറ്റുകളെ എതിര്‍ത്തിരുന്ന സി.പി.എം കോര്‍പറേറ്റ് നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും മത്സ്യതൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് മാത്രം നല്‍കുന്ന ബജറ്റ് ഭാവനാ ബജറ്റ് മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top