ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് തോമസ് ഐസക്ക്

തിരുവനന്തപുരം : കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. അതിനിടയില്‍ ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വാചാലനായത്.

ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറയാതിരിക്കാന്‍ വയ്യ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഹൗസ് ബോട്ടുകള്‍ ,ഫിഷിംഗ് ബോട്ടുകള്‍, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ ഇവയൊക്കെ ഏകോപിപ്പിച്ച് ഫലപ്രദമായ ഇവാക്കുവേഷന്‍ വേഗത്തില്‍ സാധ്യമാക്കിയതില്‍ എടുത്തു പറയേണ്ട പേരാണ് സബ് കലക്ടര്‍ കൃഷ്ണതേജ എന്നാണ് മന്ത്രി പറയുന്നത്. അതുപോലെ ടൂറിസം വകുപ്പും തങ്ങളുടെ പങ്ക് സുത്യാര്‍ഹമായി നിര്‍വഹിച്ചുവെന്നും മന്ത്രി അറിയിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷും,ഡി ടി പി സി സെക്രട്ടറി മാലിനും അവരുടെ ടീമും ചേര്‍ന്നാണ് ടൂറിസും വകുപ്പിന്റെ രക്ഷാദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Top