മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നല്‍കാന്‍ ധാരണ. . .

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ബഡ്ജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്.

കടലാക്രമണ ഭീഷണിയുള്ള തീരത്തു നിന്നു മാറിത്താമസിക്കുന്നവര്‍ക്ക് വീടിനായി 10 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിനായി 100 കോടി രൂപയും നീക്കി വെയ്ക്കും. ഓഖി പാക്കേജ് വിപുലീകരിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കുവാനും ധാരണയായി. മത്സ്യഫെഡിന് 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Top