വയനാടിനെ 5 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കുമെന്ന് തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: വയനാട് ജില്ലയുടെ തനത് ഉത്പന്നങ്ങള്‍ സംസ്‌കരിക്കുവാന്‍ ഇന്‍ഡസ്ട്രിയില്‍ പാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

വയനാടിനെ 5 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് സമ്പൂര്‍ണമായ വിവരശേഖരം ഇതിനോടകം നടത്തി. നവംബറില്‍ ഇതിന്റെ കൃത്യമായ കണക്കെടുക്കും. കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് ഉത്പന്നങ്ങല്‍ വൈകാതെ വിപണിയില്‍ എത്തിക്കും, അദ്ദേഹം പറഞ്ഞു.

മീനങ്ങാടിയില്‍ ജനുവരിയില്‍ ഹരിത ഉത്സവം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ക്ക് മരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് നല്‍കുന്ന പദ്ധതിയുടെ തുടക്കം മീനങ്ങാടയിലാവുമെന്നും തോമസ് ഐസക് വ്യക്തമാക്കുകയും ചെയ്തു.

Top