കണ്ടിട്ട് അസൂയ തോന്നുന്നു, കുട്ടികളായാല്‍ ഇങ്ങനെ വേണം; തോമസ് ഐസക്

SARITHA ISAAC

തൃശൂര്‍ കുന്ദംകുളം വിവേകാനന്ദ കോളേജില്‍ പരിസ്ഥിതി ദിനത്തില്‍ നടന്ന സംഘര്‍ഷത്തിനെ ചെറുത്തു നിന്ന സഖാവ് കെ.വി സരിതയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്.

‘കോളേജ് വളപ്പില്‍ മരത്തൈ നടാന്‍ എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ എ ബി വി പിക്കാര്‍ തടയുന്നതും അതിനെ എസ് എഫ് ഐ യുടെ ജില്ല കമ്മിറ്റിയംഗമായ സഖാവ് കെ വി സരിത ശക്തമായി ചെറുക്കുന്നതും വീഡിയോയില്‍ കാണാം. അവിടെയുണ്ടായിരുന്ന എസ് എഫ് ഐക്കാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍ ആണെന്ന് വ്യക്തം. അവരോടായിരുന്നു എ ബി വി പിക്കാരുടെ ആക്രോശം. ഒരിഞ്ച് പോലും വഴങ്ങാതെ എത്ര ശക്തമായ വാദം ആണ് സഖാവ് നടത്തുന്നത്.’-തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളായാല്‍ ഇങ്ങനെ വേണം, കണ്ടിട്ട് അസൂയ തോന്നുന്നുവെന്നും മന്ത്രി കുറിച്ചു.

Top