ലിനി നഴ്‌സുമാരുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമാകും: തോമസ് ഐസക്

isaac

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മ്മകളില്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. ഓഡിറ്റോറിയത്തില്‍ തെളിഞ്ഞ മെഴുകുതിരികളിലെ പ്രകാശം, ലിനിയുടെ ത്യാഗത്തിന്റെ തെളിച്ചമായി ഏറ്റുവാങ്ങിയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഐസക് വരികള്‍ കുറിച്ചത്.

ഇന്ന് പുകള്‍പെറ്റ ഒരു പാരമ്പര്യമായി നമ്മുടെ നഴ്‌സിംഗ് മേഖല മാറിയിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകത്തെമ്പാടും മലയാളി നഴ്‌സുമാര്‍ക്ക് വലിയ വിലയാണ്. ആതുരശുശ്രൂഷ രംഗത്തെ അവരുടെ ശേഷി എല്ലാവരും വിലമതിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

”ഈ വൈറസ് തങ്ങളുടെ ജീവനെടുക്കാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ലിനിയെപ്പോലുള്ള ആയിരക്കണക്കിന് നഴ്‌സുമാര്‍ നിപാ പനി ബാധിതരായ രോഗികളെ പരിചരിക്കുന്നത്. ആര്‍ദ്രമായ ഒരു ഹൃദയത്തിന്റെയും കൂടിച്ചേര്‍ന്നുള്ള ഒരു മികവാണ് നമ്മുടെ ഈ മാലാഖമാര്‍ക്കുള്ളത്. ലിനി കേരളത്തിലെ നഴ്‌സുമാരുടെ ത്യാഗത്തിന്റെയും കരുണാര്‍ദ്രമായ സേവനത്തിന്റെയും പ്രതീകമായി ഉയര്‍ന്നു നില്‍ക്കും. അവരുടെ സേവനങ്ങള്‍ സമൂഹവും സര്‍ക്കാരുമെല്ലാം അംഗീകരിക്കേണ്ടതുണ്ട്. അതു ചെയ്യാന്‍ കേരളത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്”. ഐസക് കുറിച്ചു.

Top