രാഹുലിനെതിരെയുള്ള രാജീവ് ചന്ദ്രശേഖറിന്റെ നുണപ്രചരണത്തെ പൊളിച്ചടുക്കി തോമസ് ഐസക്

isaac

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നുണപ്രചരണവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാഹുല്‍ അഴിമതിക്കാരനായി ചിത്രീകരിച്ചെന്നാണ് ബിജെപി പ്രചരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിനെതിരെ ട്വിറ്റര്‍ വഴി നുണപ്രചരണവുമായി രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.

2013ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒരു വീഡിയോ ദൃശ്യവും ബിജെപി പ്രചരിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ നുണപ്രചരണത്തെ പൊളിച്ചടുക്കിയാണ് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്.

കള്ളം പ്രചരിപ്പിക്കാന്‍ സൗകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യല്‍ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതുവരെ മനസിലായിട്ടില്ലെന്നും ധനമന്ത്രി പരിഹസിച്ചു.

Top