പൗരത്വ ഭേദഗതി; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം; ഗവര്‍ണറുടെ നിലപാട് തള്ളി തോമസ് ഐസക്

thomas issac

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് തള്ളി മന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്ഥമാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നും ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നം ഉണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു

Top