കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നു: തോമസ് ഐസക്

thomas issac

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ നയം രാഷ്ട്രീയപ്രേരിതമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കേരളത്തിന് വായ്പയായി കിട്ടേണ്ടത് 10,233 കോടി രൂപയാണ്. എന്നാല്‍, ലഭിച്ചത് 1,900 കോടി രൂപ മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കിട്ടേണ്ട ഗ്രാന്റുകള്‍ വെട്ടിക്കുറച്ചു. 2019 ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ മാറ്റി നിര്‍ത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

തൊഴിലുറപ്പില്‍ 1,215 കോടിയും നെല്ല് സംഭരണത്തില്‍ 1,035 കോടിയും ലഭിക്കാനുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Top