പാലായില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തോമസ് ചാഴിക്കാടന്‍ അധ്യക്ഷനായ ഏഴംഗ സമിതി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനായി ഏഴംഗ സമിതിയ്ക്ക് രൂപം നല്‍കി. തോമസ് ചാഴിക്കാടന്‍ എംപി അധ്യക്ഷനായ സമിതിക്കാണ് കേരള കോണ്‍ഗ്രസ്-എം രൂപനല്‍കിയത്.

ഈ ഏഴംഗ സമിതിയായിരിക്കും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പായി പ്രവര്‍ത്തകര്‍ക്ക് സമിതിയെ അഭിപ്രായം അറിയിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.

അതേസമയം, എല്‍ഡിഎഫ് മാണി സി. കാപ്പനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം.

Top