ഒരു ലക്ഷത്തില്‍പരം ഭൂരിപക്ഷം; കോട്ടയം കൈയ്യടക്കി തോമസ് ചാഴികാടന്‍

കോട്ടയം:ഒരു ലക്ഷത്തില്‍പരം ഭൂരിപക്ഷം നേടി വലതു കോട്ടയായ കോട്ടയം മണ്ഡലത്തില്‍ തോമസ് ചാഴികാടന് വിജയം. ആദ്യ ഘട്ടം മുതല്‍ നിലനിര്‍ത്തിപ്പോന്ന ലീഡ് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ച ചാഴികാടന്‍ 106259 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് എത്തുകയായിരുന്നു. ചാഴികാടന്‍ 417614,വോട്ടുകള്‍ നേടി.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിഎം വാസവനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസിനേയും പിന്നിലാക്കിയാണ് ചാഴികാടന്‍ വിജയം ഉറപ്പിച്ചത്.
ഇടതു സ്ഥാനാര്‍ത്ഥി വിഎം വാസവന് 311286 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസിന് 152648 വോട്ടുകള്‍ നേടി.

മണ്ഡല പരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ചാഴികാടന്റെ വിജയം.വൈക്കത്ത് മാത്രമാണ് വി.എന്‍. വാസവന് മുന്നിലെത്താന്‍ സാധിച്ചത്.

Top