യുഡിഎഫിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റ സ്ഥാനാര്‍ത്ഥിയെ ഉള്ളു: തോമസ് ചാഴിക്കാടന്‍

കോട്ടയം: യുഡിഎഫിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റ സ്ഥാനാര്‍ത്ഥിയെ ഉള്ളുവെന്ന് തോമസ് ചാഴിക്കാടന്‍. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മാത്രമാണ് അക്കാര്യം യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ചാഴിക്കാടന്‍ പറഞ്ഞു.പാലായിലെ ജനങ്ങളുടെ മനസ് വേദനിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തന്റെ സ്ഥാനാര്‍ത്ഥിത്വം വന്നപ്പോഴും ഇതേ ആളുകള്‍ എതിര്‍ത്തിരുന്നുവെന്നും ചാഴിക്കാടന്‍ പറഞ്ഞു.

അതേസമയം, രണ്ടിലച്ചിഹ്നത്തിന് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ അവകാശവാദം ഉന്നയിച്ചാല്‍ എതിര്‍ക്കുമെന്ന് ജോസഫിന്റെ വിമത സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ പറഞ്ഞു. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കാനിരിക്കെയാണ് ജോസഫ് കണ്ടത്തിലിന്റെ പ്രസ്താവന.

Top