കായല്‍ കയ്യേറ്റം ; തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

Thomas chandy

കൊച്ചി : കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസ് നല്‍കുമ്പോള്‍ തോമസ് ചാണ്ടി സംസ്ഥാന മന്ത്രിയാണ്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ച് ഹൈക്കോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഇത് അംഗീകരിച്ചുകൊണ്ട് തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. തുടര്‍ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു.

Top