ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസ് ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച തോമസ് ചാണ്ടി ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജഡ്ജി എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും.
നേരത്തേ മൂന്നു ജഡ്ജിമാര്‍ വാദം കേള്‍ക്കുന്നതില്‍നിന്നു പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയാണു ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ.എം. ഖാന്‍വില്‍ക്കര്‍, എ.എം. സാപ്രെ എന്നിവര്‍ പിന്മാറിയത്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും കായല്‍ കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണു തോമസ് ചാണ്ടിയുടെ ആവശ്യം.