thomas chandy on ksrtc bus service

കൊച്ചി: സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും കെഎസ്ആര്‍ടിസി നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി.

സര്‍വീസ് പുനരാരംഭിക്കന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് സര്‍വീസില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരി 5.2 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 9.4 ആണ്. ജീവനക്കാരെ ശരിയായി പുനക്രമീകരിക്കും. ആരെയും ഒഴിവാക്കില്ല.

വരുമാനംമാത്രം നോക്കി സര്‍വീസ് നടത്തില്ല. പൊതുസേവനമായി കണ്ടുള്ള സമീപനമാകും സ്വീകരിക്കുക. കെഎസ്ആര്‍ടിസിയെ വിലയ്‌ക്കെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പുതിയവയടക്കം ധാരാളം ബസുകള്‍ കട്ടപ്പുറത്താണ്. ഇതു പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാന്‍ നടപടിയെടുക്കും.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിവര്‍ഷം 1000 പുതിയ ബസുകള്‍ നിരത്തിലിറക്കിയിരുന്നു.കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും. ഇതിനായി കുറഞ്ഞ പലിശയ്ക്ക് സാമ്പത്തികസ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കുമെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top