തോമസ് ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ; പാവപ്പെട്ടവരുടെ നേതാവെന്ന് ചെന്നിത്തല

തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിക്ക് ആദരമര്‍പ്പിച്ച് നിയമസഭ. തോമസ് ചാണ്ടി മികവുറ്റ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അനുസ്മരണ പ്രസംഗത്തിലാണ് അദ്ദേഹം തോമസ് ചാണ്ടിയെ കുറിച്ച് പറഞ്ഞത്. അതേസമയം നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനും നേടിയതെല്ലാം നാടിന് നല്‍കിയ നേതാവാണ് തോമസ് ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, കുട്ടനാട് മണ്ഡലത്തെ കുടുംബമായും കുട്ടനാട്ടുകാരെ കുടുംബാംഗങ്ങളുമായും കാണാന്‍ തോമസ് ചാണ്ടിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം തോമസ് ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായിരുന്നു തോമസ് ചാണ്ടി, സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായിരുന്നു അദ്ദേഹം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷട്രീയത്തിനതീതമായി വ്യക്തിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു.

Top