മാണി സി കാപ്പന്റെ മന്ത്രിസ്ഥാനം ; തീരുമാനം ദേശീയ നേതൃത്വത്തിന്‍റേത് ;തോമസ് ചാണ്ടി

തിരുവനന്തപുരം : പാലായില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്റെ മന്ത്രിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എന്‍സിപി ഹൈക്കമാന്റാണെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി.

അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുമാണ് ഇപ്പോള്‍ എന്‍സിപിക്ക് മുന്നിലുള്ളത്. ഇതിനുശേഷം ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കും. തന്റെ മന്ത്രിസ്ഥാനമടക്കം സാധ്യതകള്‍ ഒന്നും തള്ളിക്കളയാനാവില്ലെന്നും തോമസ് ചാണ്ടി അറിയിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തത്.

Top