തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന് പിഴ ചുമത്തി നഗരസഭ

Thomas chandy

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ കനത്ത പിഴ ചുമത്തി. 2.73 കോടി രൂപ പിഴയടയ്ക്കാത്ത പക്ഷം റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് നഗരസഭാ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

ലേക്പാലസ് റിസോര്‍ട്ടിലുള്ള 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നഗരസഭ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കാര്യം ലേക്പാലസ് റിസോര്‍ട്ടും സമ്മതിച്ചിട്ടുണ്ട്.

15 ദിവസത്തിനുള്ളില്‍ പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്ര കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയിരിക്കുന്നത്.

Top