മെത്രാന്‍ കായല്‍ കയ്യേറ്റം ; ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

thomas-chandy

കൊച്ചി: മെത്രാന്‍ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. റവന്യൂ രേഖകള്‍ നല്‍കാത്തതിനെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തെ, ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും യുക്തി രഹിതവുമാണെന്നും മാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Top