തോമസ് ചാണ്ടിക്കെതിരായ കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി വെച്ചു

Thomas chandy

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പൊതുസ്ഥലം കൈയ്യേറി റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ നടക്കുന്ന അന്വേഷണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതാണ് ഹൈക്കോടതി സെപ്റ്റംബര്‍ 25ലേക്ക് മാറ്റിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ കമ്പനി എംപി ഫണ്ട് ഉപയോഗിച്ചാണ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മിച്ചതെന്നും ഇത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കാണിച്ച് ആലപ്പുഴ സ്വദേശി സുഭാഷ് കോട്ടയം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടാണ് വാട്ടര്‍ വേള്‍ഡ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Top