തോമസ് ചാണ്ടിയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

കുട്ടനാട് : അന്തരിച്ച മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്.  ഉച്ചയ്ക്ക് രണ്ടിന് ചേന്നംകരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസര്‍ അല്‍സബ, എന്‍സിപി ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യമോപചാരം അര്‍പ്പിക്കാനെത്തും.

അര്‍ബുദബാധയെ തുടര്‍ന്ന് പത്ത് വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. തുടര്‍ന്ന്  അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച കടവന്തറയിലെ വസതിയില്‍ വെച്ച് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.   കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു.

ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.

 

 

Top