തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി; പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കണമെന്ന് നിര്‍ദ്ദേശം

Thomas chandy

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളി. വയല്‍ നികര്‍ത്തല്‍ സാധൂകരിക്കുന്നതിന് തോമസ് ചാണ്ടി സര്‍ക്കാരിന് നല്‍കിയ അപ്പീലാണ് തള്ളിയിരിക്കുന്നത്. ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്നും ഉത്തരവുണ്ട്. പൊലീസ് സംരക്ഷത്തില്‍ പൊളിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആലപ്പുഴ മുന്‍ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത അപ്പീലാണ് തള്ളിയത്.

ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ടിനായിട്ടാണ് നിലം നികത്തിയത്. പാര്‍ക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്നും നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്നും കാര്‍ഷികോത്പാദന കമ്മീഷന്‍ പറഞ്ഞിരുന്നു. 2014ല്‍ പദ്മ കുമാര്‍ നിലം നികത്തല്‍ സാധൂകരിച്ചെന്നും തോമസ് ചാണ്ടി വാദം ഉന്നയിച്ചിരുന്നു.

Top