അനധികൃത നിര്‍മാണം കണ്ടെത്തി; പത്ത് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ തോമസ് ചാണ്ടിക്ക് നോട്ടീസ്

Thomas chandy

ആലപ്പുഴ: ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനധികൃത നിര്‍മാണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പത്ത് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ തോമസ് ചാണ്ടിക്ക് നഗരസഭ നോട്ടീസ് നല്‍കി.

പ്ലാനില്‍ നിന്ന് വ്യതിചലിച്ചും കെട്ടിട നിര്‍മാണങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലേക്ക് പാലസ് റിസോര്‍ട്ടിലെ പത്ത് കെട്ടിടങ്ങള്‍ക്ക് നഗരസഭയുടെ അനുമതി ലഭിച്ചിട്ടില്ല. പഴയ കെട്ടിടങ്ങളുടെ വിസ്തീര്‍ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ചിട്ടുണ്ട്.

കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പോലുമില്ലെന്നും ആലപ്പുഴ നഗരസഭ കണ്ടെത്തിയിട്ടുണ്ട്. ലേക്ക് പാലസിലെ അനധികൃത നിര്‍മാണങ്ങളുടെ പട്ടിക പുറത്തു വന്നിട്ടുമുണ്ട്. റിസോര്‍ട്ടിനു വേണ്ടി നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്ന മുന്‍ ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ ഉത്തരവിനെതിരെ തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച സര്‍ക്കാര്‍ തള്ളിയിരുന്നു.

Top