മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി

thomas chandy

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി.

നവംബര്‍ ഒമ്പതിന് നിയസഭാ യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് അവധി മാറ്റുന്നതെന്നാണ് വിശദീകരണം.

നിയമസഭാ സമ്മേളനത്തിനു ശേഷം ചികിത്സയ്ക്കായി പോയാല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ ആദ്യം മുതല്‍ 15 ദിവസത്തേക്ക് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് വ്യക്തമാക്കിയിരുന്നത്.

Top