ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ; പരാമര്‍ശങ്ങള്‍ തന്റെ രാജി ഉദ്ദേശിച്ച്‌

thomas-chandy

കൊച്ചി: ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് തോമസ് ചാണ്ടി പരാതി നല്‍കിയിരിക്കുന്നത്.

ജഡ്ജിയുടെ കടുത്ത പരാമര്‍ശങ്ങള്‍ക്കെതിരെയാണ് തോമസ് ചാണ്ടിയുടെ പരാതി.

തന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജിയുടെ പരാമര്‍ശം എന്ന് തോന്നുമെന്നും തോമസ് ചാണ്ടി പരാതിയില്‍ ആരോപിക്കുന്നു.

മുതിര്‍ന്ന ജഡ്ജി പി.എന്‍.രവീന്ദ്രനെ മറികടന്നായിരുന്നു പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു.

Top