‘രണ്ട് വര്‍ഷത്തിന് ശേഷം ചിലപ്പോള്‍ ഒരു രാജി ഉണ്ടായേക്കും’, നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി

thomas chandy

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി.

രണ്ട് വര്‍ഷത്തിന് ശേഷം ചിലപ്പോള്‍ ഒരു രാജി ഉണ്ടായേക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. രാത്രി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ രാജി വയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Top