thomas chandi new minister

thomas chandy

തിരുവനന്തപുരം: കുട്ടനാട്ടില്‍നിന്നുള്ള എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് തന്നെയായിരിക്കും തോമസ് ചാണ്ടിക്ക് ലഭിക്കുക.

വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ മന്ത്രിയായി ഇടതു മുന്നണി തീരുമാനിച്ചത്.

വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ വച്ച് ഗവര്‍ണ്ണര്‍ പി സദാശിവം തോമസ് ചാണ്ടിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും, ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

കുട്ടനാട് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് തോമസ് ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. തോമസ് ചാണ്ടി മന്ത്രിയാകുമ്പോഴും എകെ ശശീന്ദ്രന്‍ ആയിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. തോമസ് ചാണ്ടി മന്ത്രിയാവുന്നതോടെ ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം നാലാവും.

Top