ലേക് പാലസ് റിസോര്‍ട്ടിന് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവ് ; പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം

thomas chandy

തിരുവനന്തപുരം: അനധികൃത നിര്‍മ്മാണത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തില്‍ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

റിസോര്‍ട്ടില്‍ നിന്നും പിഴയും നികുതിയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. 1.17 കോടി രൂപ പിഴ ഈടാക്കണമെന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവാണ് തള്ളിയത്. ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്നും 1.17 കോടി രൂപ പിഴ ഈടാക്കിയത് 34 ലക്ഷമായി കുറക്കാനും നിര്‍ദേശം നല്‍കി.

രണ്ട് കോടി 71 ലക്ഷം രൂപയാണ് നേരത്തെ പിഴ ഈടാക്കിയത്. ഇതിനെതിരെ ലേക്ക്പാലസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുമ്പ് നഗരസഭ ചുമതലയുള്ള റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ റിസോര്‍ട്ടിലെത്തി പരിശോധനകള്‍ നല്‍കിയത്. പിഴ തുക വളരെ കൂടുതലായി കണ്ടെത്തുകയും പിന്നീട് ഇത് 1.17 കോടി രൂപയായി കുറക്കുകയായിരുന്നു.

Top